

പുതുപ്പള്ളിയെ സ്പോര്‍ട്സ് ഹബ്ബായി മാറ്റാൻ പരിശ്രമിക്കും: ചാണ്ടി ഉമ്മൻ, എംജി സർവ്വകലാശാല തായ്ക്വോണ്ടോ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സ്വന്തം ലേഖിക
പാമ്പാടി: കായിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പുതുപ്പള്ളിയെ സ്പോര്‍ട്സ് ഹബ്ബായി മാറ്റാൻ പരിശ്രമിക്കുമെന്ന് ചാണ്ടി ഉമ്മൻ.
പാമ്പാടി കെ.ജി കോളേജില്‍ നടന്ന എംജി സര്‍വകലാശാല തായ്ക്വോണ്ടോ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പല്‍ ഡോ. മിനി ജോസഫ് അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ തായ്ക്വോണ്ടോ അസോസിയേഷൻ വൈസ് പ്രസിഡന്റ് സോജൻ കെ.സി., എം ജി സര്‍വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷൻ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, കെ.ജി. കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷൻ ഡയറക്ടര്‍ അബു ജോസഫ് സി. എന്നിവര്‍ പ്രസംഗിച്ചു. വനിതാ വിഭാഗത്തില്‍ സെന്റ് തെരേസാസ് കോളജ് ചാമ്ബ്യൻമാരായി. മഹാരാജാസ് കോളജ് രണ്ടാം സ്ഥാനവും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]