
ദില്ലി: നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ അര്‍ച്ചന അർച്ചന ഗൗതമിനെ ദില്ലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച് കൈയ്യേറ്റം ചെയ്തതായി പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 2011 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നടി അർച്ചന ഗൗതം. കഴിഞ്ഞ യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി ഇവര്‍ മത്സരിച്ചിട്ടുമുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്റിനെ കാണാന്‍ വേണ്ടിയാണ് അർച്ചന ഗൗതം പിതാവിനൊപ്പം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയത്. വനിത സംഭരണ ബില്ല് പാസാക്കിയതില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ കാണുവാന്‍ എത്തിയതായിരുന്നു അർച്ചന ഗൗതം.
എന്നാല്‍ അവിടെ തടിച്ചുകൂടിയ കുറച്ചുപേര്‍ അർച്ചന ഗൗതമിനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരുടെ ആക്രമണം തടുക്കാന്‍ ശ്രമിച്ച നടിയുടെ പിതാവ് റോഡില്‍ തളര്‍ന്നു വീഴുന്നതായ മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്.
അതേ സമയം പിന്നീട് സംഭവത്തോട് പ്രതികരിച്ച അര്‍ച്ചന റോഡിൽ വെച്ചുള്ള ബലാത്സംഗത്തിന് സമാനമായിരുന്നെന്നും സംഭവത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് പറഞ്ഞു. റോഡിൽവെച്ച് തന്നേയും പിതാവിനേയും ഡ്രൈവറേയും മര്‍ദ്ദിച്ചത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് എന്നാണ് അര്‍ച്ചന പറയുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തിയ തനിക്ക് പ്രവേശനം നിഷേധിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് ഇടയാക്കിയത് എന്നാണ് നടി പറയുന്നത്.
അടുത്തിടെ റിയാലിറ്റി ടിവി ഷോ ഖത്രോം കാ ഖിലാഡി 13-ൽ പങ്കെടുത്ത അർച്ചന ഗൗതം 2021-ൽ കോൺഗ്രസ് പാർട്ടിയിൽ ചേരുകയും യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മീററ്റിലെ ഹസ്തിനപുരിൽ നിന്നുള്ള സ്ഥാനാർഥിയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ പരാജയപ്പെട്ടിരുന്നു. ബിഗ്ബോസ് സീസണ് 16ലൂടെയാണ് അർച്ചന ഗൗതം ഏറെ പ്രശസ്തയായത്.
ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും രസകരമായ മത്സരാർത്ഥികളിൽ ഒരാളായാണ് അര്‍ച്ചന അറിയിപ്പെടുന്നത്. റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റുകളിലൊന്നായി അർച്ചന എത്തിയിരുന്നു.
Last Updated Oct 1, 2023, 12:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]