
ബെംഗളൂരു: അയൽസംസ്ഥാനമായ തമിഴ്നാടിന് 3000 ക്യുസെക്സ് വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു .
തമിഴ്നാടിന് 3000 ക്യുസെക്സ് വെള്ളം വിട്ടുനൽകാൻ കാവേരി പാനൽ കർണാടകയോട് നിർദേശിച്ചിരുന്നു.
സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം സിഡബ്ല്യുഎംഎയുടെ നിർദ്ദേശത്തിനെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജിയും സമർപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പ്രസ്താവനയിൽ പറഞ്ഞു.
കാവേരി നദീജല തർക്കത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന മന്ത്രിസഭാംഗങ്ങളും വെള്ളിയാഴ്ച വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരുമായും അഡ്വക്കേറ്റ് ജനറലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് തീരുമാനം കൈകൊണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]