കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയതാളത്തെയും രക്തസമ്മര്‍ദത്തെയും ശരീരോഷ്മാവിനെയും ഭാരത്തെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഉൽപാദിപ്പിക്കുന്നു. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ അവസ്ഥ തൈറോയ്ഡ് ക്യാൻസറിന് കാരണമാകാറുണ്ട്. പാപ്പിലറി തൈറോയ്ഡ് ക്യാന്‍സര്‍, ഫോളിക്യുലാര്‍ തൈറോയ്ഡ് ക്യാന്‍സര്‍, മെഡുല്ലറി തൈറോയ്ഡ് ക്യാന്‍സര്‍, അനപ്ലാസ്റ്റിക് തൈറോയ്ഡ് ക്യാന്‍സര്‍ തുടങ്ങി അര്‍ബുദം ആരംഭിക്കുന്ന കോശങ്ങളുടെ അടിസ്ഥാനത്തില്‍ പല തരത്തിലുള്ള തൈറോയ്ഡ് അര്‍ബുദങ്ങള്‍ ഉണ്ട്. പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കഴുത്തിന്റെ മുൻഭാഗത്ത് മുഴകൾ ഉണ്ടാകുന്നതാണ് തൈറോയ്ഡ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണം. എന്നാൽ കഴുത്തിനു മുമ്പിലുണ്ടാകുന്ന മുഴകളിൽ ഭൂരിഭാഗവും ക്യാൻസർ അല്ലാത്ത സാധാരണ (ബിനൈൻ) തൈറോയ്ഡ് മുഴകളാണ്. കഴുത്തിന്റെ വശങ്ങളിൽ കഴലകളിൽ വരുന്ന ഉറപ്പുകൂടിയ മുഴകളായും തൈറോയ്ഡ് ക്യൻസർ പ്രത്യക്ഷപ്പെടാം.
അസുഖത്തിന്റെ കാഠിന്യവും തൈറോയ്ഡ് മുഴകളുടെ വലുപ്പ വ്യത്യാസവുമനുസരിച്ച് ശബ്ദത്തിലെ മാറ്റങ്ങൾ, ചുമയ്ക്കുമ്പോൾ രക്തം വരിക, ഭക്ഷണം വിഴുങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട്, കഴുത്തിനടിയിലെ അസ്വസ്ഥത, കഴുത്തു വേദന, ചിലപ്പോള്‍ ചെവിയിലേക്ക് പ്രസരിക്കാൻ കഴിയുന്ന കഴുത്ത് വേദനയാകാം , അപ്രതീക്ഷിതമായി ഭാരം കുറയുക തുടങ്ങിയവയും ഉണ്ടാകാം. സാധാരണയേക്കാൾ കൂടുതൽ തവണ ടോയ്ലറ്റിൽ പോകുന്നതും ചിലപ്പോള്‍ തൈറോയ്ഡ് ക്യാന്‍സറിന്റെ ലക്ഷണമാകാം എന്നും ചില പഠനങ്ങള്‍ പറയുന്നു. സാധാരണയേക്കാൾ കൂടുതൽ തവണ ടോയ്ലറ്റിൽ പോകുന്നത് കാൽസിറ്റോണിൻ എന്ന ഹോർമോണിന്റെ അളവ് വർധിക്കുന്നതുമൂലമാണ്. ഈ ഹോര്‍മോണ്‍ തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാല്‍ തൈറോയ്ഡ് ക്യാൻസറിന്റെ ഒരു ലക്ഷണമാണ് വയറിളക്കം എന്നും ഒരു പഠനത്തില്‍ പറയുന്നു.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ബ്ലഡ് ക്യാൻസർ; ഈ പത്ത് പ്രാരംഭ ലക്ഷണങ്ങളെ നിസാരമാക്കരുത്…
Last Updated Oct 1, 2023, 3:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]