

അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്കി; കോട്ടയം പായിപ്പാട് പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തി യുവതി
കോട്ടയം: അനധികൃത നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിന്റെ പേരില്‍ യുവതി പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി.
കോട്ടയം പായിപ്പാട് പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് അധികൃതര്‍ തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്കി.
പായിപ്പാട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാര്‍ഡില്‍ അനധികൃത നിര്‍മാണം നടക്കുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തുകയും പെര്‍മിറ്റ് എടുത്തതിനുശേഷം മാത്രമേ നിര്‍മാണം അനുവദിക്കുവെന്ന് ഉടമയായ യുവതിയെ അറിയിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇവര്‍ വീണ്ടും നിര്‍മാണം തുടര്‍ന്നതോടെ നാട്ടുകാര്‍ വീണ്ടും പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ഈ നടപടിയില്‍ പ്രകോപിതയായ യുവതി പഞ്ചായത്ത് ഓഫീസിലേക്ക് എത്തി സെക്രട്ടറിയെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]