മഗ്നീഷ്യം, ഫോളേറ്റ്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, കെ 1, എ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. ദെെനംദിന ഭക്ഷണത്തിൽ വെണ്ടയ്ക്ക ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിൽ വളരെ ഫലപ്രദമാണ്. അവ ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു.
വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, ഫൈബർ തുടങ്ങിയവയാൽ സമ്പുഷ്ടമായ വെണ്ടയ്ക്ക വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ, ജലാംശം നിലനിർത്താനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിച്ചേക്കാം.
വെണ്ടയ്ക്കയിലെ ഫൈബർ ദഹനസംവിധാനത്തെ മെച്ചപ്പെടുത്തി മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. സജീവമായ ദഹനസംവിധാനത്തിനും വെണ്ടയ്ക്ക സഹായകമാണ്. ഫ്ളാവനോയ്ഡുകൾ, പോളിഫെനോളുകൾ പോലുള്ള ആന്റി ഓക്സിഡന്റുകൾ അടങ്ങിയ വെണ്ടയ്ക്ക കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തിലെ നീർക്കെട്ടും കുറയ്ക്കുകയും ചെയ്യും.
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും ചർമ്മത്തിലെ പാടുകളും കുറയ്ക്കാനും വെണ്ടയ്ക്ക സഹായിക്കും. രാവിലെ വെറും വയറ്റിൽ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ഫലപ്രദവും സുരക്ഷിതവുമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത പറയുന്നു.
വെണ്ടയ്ക്കയിൽ കലോറി വളരെ കുറവാണ്. 100 ഗ്രാം വെണ്ടയ്ക്കയിൽ 33 കലോറിയിൽ താഴെ മാത്രമാണുള്ളത്. നാരുകൾ കൂടുതലുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും വെണ്ടയ്ക്ക സഹായകമാണ്. വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി മെച്ചപ്പെടുത്താം.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായകമാകും.
സ്ത്രീകളിലെ അണ്ഡാശയ കാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
Last Updated Oct 1, 2023, 1:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]