
എന്താ ആഘോഷങ്ങൾ മനുഷ്യർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ? സന്തോഷകരമായ നിമിഷങ്ങൾ അത് ആരുടെ ജീവിതത്തിൽ ആയാലും മൃഗങ്ങളുടേതായാലും മനുഷ്യരുടേതായാലും അല്പം കളർ ആക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് സിദ്ധാർത്ഥ് ശിവം എന്ന സോഷ്യൽ മീഡിയ ഉപഭോക്താവിന്റെ അഭിപ്രായം. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട രണ്ടു വളർത്തുന്ന നായ്ക്കൾ ആണ് സിദ്ധാർത്ഥ് ശിവത്തിന് ഉള്ളത്. റോസി, റെമോ എന്നാണ് ഈ നായ്ക്കളുടെ പേര്. ഇതിൽ റോസി ഗർഭിണിയാണെന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
എന്നുവച്ചാൽ വെറുതെയങ്ങ് പറഞ്ഞവസാനിപ്പിക്കുകയല്ല കേട്ടോ ചെയ്തത്, മറിച്ച് ആരെയും അമ്പരപ്പിക്കും വിധമുള്ള ബേബി ഷവർ ചടങ്ങുകൾ നടത്തിയാണ് സിദ്ധാർത്ഥ ശിവവും കുടുംബാംഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ട നായ അമ്മയാകാൻ പോകുന്ന സന്തോഷം എല്ലാവരുമായും പങ്കുവെച്ചത്. ആഘോഷകരമായി നടത്തിയ ബേബി ഷവർ ചടങ്ങുകളുടെ ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ബേബി ഷവർ ചടങ്ങുകളുടെ വീഡിയോ ഏറെ കൗതുകം ഉണർത്തുന്നതാണ്. വളരെ മനോഹരമായി അലങ്കരിച്ച ഒരു ഇരിപ്പിടത്തിൽ റോസി ശാന്തമായി ഇരിക്കുന്നതാണ് വീഡിയോ ആരംഭിക്കുമ്പോൾ കാണുന്നത്. തുടർന്ന് ചടങ്ങുകളുടെ ഭാഗമായി റോസിയെ ചുമപ്പ് കളർ ഉള്ള ഒരു തുണികൊണ്ട് പുതപ്പിക്കുന്നു. പിന്നീട് അവളുടെ നെറ്റിയിൽ പൊട്ടു കുത്തി കൊടുക്കുകയും കാലുകളിൽ വളകൾ ഇട്ടു നൽകുകയും ചെയ്യുന്നു. കൂടാതെ മധുര പലഹാരങ്ങളും നൽകുന്നു.
ഒടുവിൽ വീഡിയോ അവസാനിപ്പിക്കുമ്പോൾ ഏറെ രസകരമായ മറ്റൊരു കാഴ്ചയാണ് കാത്തിരിക്കുന്നത്. ഞാൻ തയ്യാറാണ് എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡുമായി റോസിയും, അവൾക്കരികിൽ ഞാൻ ഇവിടെയുണ്ട് എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡുമായി അവളുടെ കൂട്ടുകാരൻ റെമോയും ഇരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് മാത്രമല്ല മൃഗസ്നേഹികളായ നിരവധി പേരാണ് സിദ്ധാർ ശിവയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് അഭിപ്രായപ്രകടനങ്ങൾ നടത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ കണ്ടുകഴിഞ്ഞു.
Last Updated Oct 1, 2023, 11:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]