ജമ്മു : ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയില്‍ (എല്‍ഒസി) തുരങ്കം നിര്‍മിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരുടെ മറ്റ് കൂട്ടാളികളെ പിടികൂടാന്‍ ശ്രമം തുടരുകയാണ്.
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമം നടക്കുന്നതായി പോലീസിനും സുരക്ഷാ സേനയ്ക്കും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം മുഴുവന്‍ വളഞ്ഞു. അതിനിടെയാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും പാകിസ്ഥാന് കറന്‍സികളും കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]