
കാസര്‍ഗോഡ്: കുമ്പള റെയില്‍വെ സ്റ്റേഷന് പരിസരത്ത് നടത്തിയ പരിശോധനയില്‍ 4.918 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോയിപ്പാടി സ്വദേശി രൂപേഷ് എസ് ആണ് അറസ്റ്റിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശങ്കര്‍ ജി.എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബംഗളൂരുവില്‍ നിന്നുമാണ് രൂപേഷ് എംഡിഎംഎ കടത്തിക്കൊണ്ട് വന്നതെന്നും കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇയാള്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നെന്നും എക്സൈസ് അറിയിച്ചു. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അഷ്റഫ് സി കെ, മുരളി കെ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജീഷ് സി, സതീശന് കെ, നസറുദ്ദിന്‍ എ കെ, സോനു സെബാസ്റ്റ്യന്‍, സൈബര്‍ സെല്ലിലെ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിഷി പി എസ് എന്നിവരുമുണ്ടായിരുന്നു.
ഇതിനിടെ കോട്ടയത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് അസാം സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. 1.75 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ജല്‍ഹക്ക്, അക്ബര്‍ എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവും അറസ്റ്റ് ചെയ്തത്. കമ്മീഷണര്‍ സ്ക്വാഡ് അംഗം അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കം വെള്ളൂരില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
തുരത്താം ലഹരിയെ, രഹസ്യമായി അറിയിക്കാം; നമ്പറുമായി പൊലീസ്
തിരുവനന്തപുരം: ലഹരിനിര്‍മാര്‍ജനത്തിന് ഒരുമിച്ച് പോരാടാമെന്ന് കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ അറിയിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റി നാര്‍ക്കോട്ടിക് കണ്ട്രോള് റൂം നമ്പറായ 9497 927 797 ലേക്ക് വിളിച്ച് അറിയിക്കാം. വാട്സാപ്പ് വഴിയും നേരിട്ടും വിവരങ്ങള്‍ കൈമാറാം. കൂടാതെ [email protected] എന്ന ഇമെയില്‍ വിലാസം വഴിയും വിവരങ്ങള്‍ അറിയിക്കാമെന്ന് കേരള പൊലീസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും പൊലീസ് നല്കുന്നു.
Last Updated Sep 30, 2023, 10:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]