
കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോ. 19, 26, 27, 28 തിയതികളിൽ നവജ്യോതി സ്കൂൾ, കുന്ദമംഗലം എ.യു. പി.സ്കൂൾ, എ.എം.എൽ.പി.സ്കൂൾ, രാജീവ് ഗാന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കും. രചനാമത്സരങ്ങൾ 19ന് കുന്ദമംഗലം എ.യു. പി.സ്കൂളിൽ നടക്കും. നവജ്യോതി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഷിയോലാൽ, കെ.ജെ.പോൾ, എ അലവി, ബാബു നെല്ലൂളി, സി കെ വിനോദ് കുമാർ, യൂസുഫ് സിദ്ധീഖ്, സിസ്റ്റർ റോസ്ലി, പി.സി. അബ്ദുൽ റഹീം എന്നിവർ പ്രസംഗിച്ചു.