

ലൈംഗികബന്ധം കുറ്റകരമാക്കല്‍: സമ്മതപ്രായത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് നിയമകമ്മിഷൻ; പതിനെട്ടില്‍ത്താഴെയുള്ള പെണ്‍കുട്ടികള്‍ ലൈംഗികബന്ധത്തിന് നല്കുന്ന അനുമതിയെ നിയമപ്രകാരം സമ്മതമായി കാണുന്നില്ല; ഈ വിഷയത്തില്‍ വനിത-ശിശു വികസനമന്ത്രാലയത്തിന്റെ അഭിപ്രായം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി
സ്വന്തം ലേഖകൻ
ഡല്‍ഹി: പോക്സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍) നിയമത്തില്‍ ലൈംഗികബന്ധത്തിനായി നിശ്ചയിച്ച സമ്മതപ്രായത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് നിയമകമ്മിഷൻ ശുപാര്‍ശ. നിലവില്‍ 18 വയസ്സാണ് ഇത്. 16-18 പ്രായക്കാരായ കുട്ടികള്‍ മൗനാനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സാഹചര്യമനുസരിച്ച് കോടതിക്ക് വിവേചനാധികാരം ഉപയോഗിക്കാൻ സംവിധാനമുണ്ടാകണമെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പതിനെട്ടില്‍ത്താഴെയുള്ള പെണ്‍കുട്ടികള്‍ ലൈംഗികബന്ധത്തിന് നല്കുന്ന അനുമതിയെ നിയമപ്രകാരം സമ്മതമായി കാണുന്നില്ല. എന്നാല്‍, പതിനാറിനും പതിനെട്ടിനുമിടയിലുള്ള പെണ്‍കുട്ടികള്‍ സമ്മതം നല്കുന്ന വിഷയത്തില്‍ പരിഹാരത്തിന് നിയമഭേദഗതി കൊണ്ടുവരണമെന്ന് നിയമമന്ത്രാലയത്തിന് നല്കിയ ശുപാര്‍ശയില്‍ കര്‍ണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായ റിതുരാജ് അവസ്തി അധ്യക്ഷനായ കമ്മിഷൻ ചൂണ്ടിക്കാട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമ്മതപ്രായം കുറയ്ക്കുന്നത്, ശൈശവവിവാഹത്തിനും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനുംനേരെയുള്ള പോരാട്ടത്തിന് ദോഷംചെയ്യും. അതേസമയം, ‘മൗനാനുവാദം’ നല്കുന്ന കാര്യത്തില്‍ പോക്സോനിയമത്തില്‍ ചില ഭേദഗതികള്‍ ആവശ്യവുമാണ്.
ഈ വിഷയത്തില്‍ വനിത-ശിശു വികസനമന്ത്രാലയത്തിന്റെ അഭിപ്രായം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കിടയിലും അവര്‍ ഉള്‍പ്പെടുന്നതുമായ ലൈംഗികപ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ ക്രിമിനല്‍വത്കരിക്കുന്നത് ഗുണകരമാവില്ലെന്ന അഭിപ്രായമാണ് കമ്മിഷന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]