ലളിത്പൂർ: പത്താം ക്ലാസ് വിദ്യാർത്ഥിയെ നാലു യുവാക്കൾ ക്രൂരമായി മർദിക്കുകയും സംഭവത്തിന്റെ വീഡിയോ എടുത്ത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൂന്ന് യുവാക്കളെ രാത്രി വൈകി പോലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി ഒളിവിലാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അക്രമികൾ വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിലേക്ക് വീഡിയോ അയച്ചുകൊടുത്തിരുന്നു. നാല് യുവാക്കൾക്കെതിരെ വിദ്യാർത്ഥിയുടെ വീട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തു.
ലളിത്പൂർ സ്വദേശിയായ അമൻ (16) പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തന്റെ കോച്ചിംഗ് ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ഇയാൾ കളിയാക്കിയിരുന്നു.അതിന്റെ തുടർച്ചയാണ് ആക്രമണം എന്ന് കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]