

First Published Sep 30, 2023, 4:54 PM IST
രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് കോഫി കുടിക്കുന്നവരാണോ നിങ്ങൾ? കോഫി പ്രിയർ ഒരു കപ്പ് കോഫിക്ക് എത്ര രൂപ വരെ നല്കാൻ തയ്യാറാണ്. വിലയിലെ വ്യത്യാസത്തിന് അനുസരിച്ച് കാപ്പിയുടെ രുചിയിലും വ്യത്യാസമുണ്ടാകും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഫികൾക്ക് വൻ ഡിമാൻഡാണുള്ളത്. തനതായ ഉൽപാദന രീതികൾ കൊണ്ടും അപൂവ്വ ഇനത്തിൽ പെടുന്നതുകൊണ്ടുമാണ് ചില കോഫികൾ ജനപ്രിയവും ഒപ്പം വിലയേറിയതുമാകുന്നത്.
കോഫി ആസ്വാദകർക്കിടയിൽ ഇത്തരത്തിൽ രുചിപ്പെരുമ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. കോഫികളുടെ വിലകൾ പലപ്പോഴും വ്യത്യാസപ്പെടാം. ചില കോഫികൾക്ക് ആയിരക്കണക്കിന് ഡോളറുകൾ ആണ് വില.
:
ലോകത്തിലെ വിലയേറിയ 5 കോഫികൾ ഇതാ;
1. കോപി ലുവാക്ക്
ഇന്തോനേഷ്യ, ഫിലിപ്പീൻസ്, കിഴക്കൻ തിമോർ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന കാപ്പിയാണ് കോപ്പി ലുവാക്ക്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നാൽ, ഒരു ചെറിയ സസ്തനിയായ ഏഷ്യൻ പാം സിവെറ്റ് (പഴംതീനി വെരുക്), കാപ്പി ചെറി കഴിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന പ്രക്രിയ ഇതിൽ അടങ്ങിത്തിരിക്കുന്നു എന്നതാണ്. ഈ കോഫിയുടെ വില ഒരു പൗണ്ടിന് 50000 രൂപയാണ്.
2. ബ്ലാക്ക് ഐവറി കോഫി
തായ്ലൻഡിൽ ഉൽപ്പാദിപ്പിക്കുന്ന വളരെ അപൂർവയിനത്തിൽപെട്ട കാപ്പിയാണ് ഇത്. തായ് അറബിക്ക എന്ന കാപ്പിയുടെ ചെറി ആനകൾക്ക് നൽകുകയും അവയുടെ കാഷ്ഠത്തിൽ നിന്ന് ബീൻസ് ശേഖരിക്കുകയും ചെയ്യുന്ന സവിശേഷമായ പ്രക്രിയ ഉത്പാദനത്തിന്റെ ഭാഗമാണ്. ഇതിന്റെ വില ഒരു പൗണ്ടിന് ഏകദേശം 41000 രൂപയാണ്.
:
3. ഹസിയേൻഡ ലാ എസ്മെറാൾഡ
പനാമയിൽ കൃഷിചെയ്യുന്ന കാപ്പിയാണ് ഹസീൻഡ ലാ എസ്മെറാൾഡ, വില ഒരു പൗണ്ടിന് ഏകദേശം 29000 രൂപ വരെയാണ്. .
4. എസ്.ടി. ഹെലീന കോഫി
തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഇത് സ്ഥിതി ചെയ്യുന്ന ദ്വീപായ സെന്റ് ഹെലേനയിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. അപൂർവ ഇനത്തിൽപ്പെടുന്ന ഈ കാപ്പി അതിന്റെ പരിമിതമായ ഉൽപ്പാദനം കാരണം വിലയേറിയതാകുന്നു. ഒരു പൗണ്ടിന് വില ഏകദേശം 6000 രൂപ മുതലാണ്.
5. ബ്ലാക്ക് ബ്ലഡ് ഓഫ് ദ എർത്ത്
പരമ്പരാഗത കോഫി അല്ലെങ്കിലും ബ്ലാക്ക് ബ്ലഡ് ഓഫ് ദ എർത്ത് ഒരു പ്രത്യേക രീതിയിൽ നിർമ്മിക്കുന്നതാണ്. ഒരു ഔൺസിന് ഏകദേശം 4000 രൂപയാണ് വില.
:
Last Updated Sep 30, 2023, 4:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]