ഒക്ടോബർ ഒന്ന് മുതൽ ട്രെയിൻ സമയക്രമം മാറുന്നു ; ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചർ ട്രെയിനുകൾ പ്രതിവാര വണ്ടികൾ എന്നിവയുടെ സമയക്രമത്തിലും മാറ്റം
സ്വന്തം ലേഖകൻ
കൊല്ലം: പുതിയ റെയിൽവേ ടൈം ടേബിൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ തിരുവനന്തപുരം ഡിവിഷനിൽ 41 ട്രെയിനുകൾക്ക് സമയമാറ്റം. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
കൊല്ലം – കോട്ടയം പാസഞ്ചർ, പുനലൂർ – കൊല്ലം പാസഞ്ചർ, ആലപ്പുഴ – കൊല്ലം പാസഞ്ചർ, പുനലൂർ-നാഗർ കോവിൽ പാസഞ്ചർ എന്നിവയുടെയും സമയവും ഞായറാഴ്ച മുതൽ മാറും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകൾ കൂടാതെ പ്രതിവാര വണ്ടികളും ഇതിൽ ഉൾപ്പെടും. മാത്രമല്ല, നല്ലൊരു ശതമാനം വണ്ടികളുടെയും വേഗം അഞ്ച് മുതൽ 40 മിനിട്ട് വരെ വർധിപ്പിച്ചിട്ടുണ്ട്.
ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് രാവിലെ പത്തിന് മുമ്പ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. വഞ്ചിനാടും മലബാറും ഇനി മുതൽ അഞ്ച് മിനിറ്റ് നേരത്തേ തലസ്ഥാനത്ത് എത്തും.
ഇൻഡോർ – കൊച്ചുവേളി, പോർബന്തർ – കൊച്ചുവേളി, ഗോരഖ്പൂർ-കൊച്ചുവേളി, കോർബ- കൊച്ചുവേളി എന്നീ ദീർഘദൂര സർവീസുകളുടെയും സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പൂനെ-കന്യാകുമാരി ജയന്തി ജനത. എക്സ്പ്രസിന്റെ വേഗം 40 മിനിട്ടാണ് കൂട്ടിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]