വാഷിങ്ടൻ∙ ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ദുരന്തം’ ആണെന്ന് യുഎസ് പ്രസിഡന്റ്
. യുഎസ് ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു അവകാശപ്പെട്ട
ട്രംപ്, അതിനു വളരെ വൈകിപ്പോയെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി
, ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ഷാങ്ഹായ് സഹകരണ കൂട്ടായ്മയ്ക്കിടെ (എസ്സിഒ) ചർച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ‘‘ഇന്ത്യയുമായി യുഎസ് വളരെ കുറച്ചു വ്യാപാരമേ നടത്തുന്നുള്ളൂ.
പക്ഷേ, അവർ യുഎസുമായി വലിയ തോതിൽ വ്യാപാരം നടത്തുന്നുണ്ട്. വളരെ ഉയർന്ന തീരുവയാണ് ഇന്ത്യ ഈടാക്കിയിരുന്നത്.
അതുകൊണ്ടാണ് യുഎസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ കഴിയാതെ പോയത്. ഇത് പൂർണമായും ഏകപക്ഷീയമായ ദുരന്തമായിരുന്നു.’’– ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇന്ത്യ എണ്ണയും സൈനിക ഉൽപന്നങ്ങളും റഷ്യയിൽ നിന്നാണ് കൂടുതലായും വാങ്ങുന്നതെന്നും യുഎസിൽനിന്നു വളരെ കുറച്ചേ വാങ്ങുന്നുള്ളൂ എന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ ഇപ്പോൾ അവരുടെ തീരുവകൾ പൂജ്യമാക്കി കുറയ്ക്കാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ വളരെ വൈകി.
ഇന്ത്യ ഇത് വർഷങ്ങൾക്കു മുൻപ് ചെയ്യേണ്ടതായിരുന്നു എന്നും ട്രംപ് പറഞ്ഞു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് യുഎസ് 50% തീരുവ ഏർപ്പെടുത്തിയത്.
തീരുവ ചുമത്തിയതിനു പിന്നാലെയാണ് ഇന്ത്യ ചൈനയുമായും റഷ്യയുമായും നയതന്ത്ര ചർച്ചകൾ ശക്തമാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]