കൊല്ലം: കൊല്ലം റൂറല്‍ എസ്.പിയുടെ പേരില്‍ വ്യാജ വാട്ട്സ് ആപ്പ് അക്കൗണ്ട് വഴി പൊലീസുകാരില്‍ നിന്നു പണം തട്ടാന്‍ ശ്രമം. ടി.കെ.വിഷ്ണുപ്രദീപ് ഐപിഎസിൻ്റെ പേരിലാണ് 40,000 രൂപ ആവശ്യപ്പെട്ട് സന്ദേശമയച്ചത്.
അത്യാവശ്യമാണെന്നും ഉടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി. എസ്.പിയുടെ പ്രൊഫൈല്‍ ചിത്രമുള്ള വാട്ട്സ് ആപ്പ് നമ്പരില്‍ നിന്നാണ് പൊലീസുകാര്‍ക്ക് സന്ദേശമെത്തിയത്.
സന്ദേശത്തെ കുറിച്ച് പൊലീസുകാര്‍ സീനിയര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് റൂറല്‍ എസ്.പിയുമായി ബന്ധപ്പെട്ടപ്പോഴാണ് സന്ദേശം അയച്ചത് വ്യാജനാണെന്ന് ബോധ്യപ്പെട്ടത്.
ആർക്കും പണം നഷ്ടമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സൈബര്‍ റൂറല്‍ പൊലീസ് അന്വേഷണം തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]