ദില്ലി: 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽപന നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആർ.
ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു.
ഹർജിക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു.
ഇതിന് പിന്നിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിർദേശിക്കേണ്ടതെന്നും എജി വിമർശിച്ചു. എല്ലാ പരിഗണിച്ച ശേഷമാണ് സർക്കാർ നയം രൂപീകരിച്ചിരിക്കുന്നതെന്നും ഇത് ഇന്ത്യയിലെ കരിമ്പ് കർഷകർക്ക് പ്രയോജനകരമാണെന്നും എജി കോടതിയെ അറിയിച്ചു.
തുടർന്നാണ് സുപ്രീം കോടതി ഹർജി തള്ളിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]