രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ത്രീകളെ പിന്തുടര്ന്നു ശല്യപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി എന്നതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. രാഹുല്‍ സഭയില്‍ വന്നാല്‍ ആരും കയ്യേറ്റം ചെയ്യില്ലെന്ന് കെ.മുരളീധരൻ, തീരുവ വിധിയിൽ രൂക്ഷ വിമർശനവുമായി ട്രംപ്, ഇന്ത്യ ഭീകരവാദത്തിന്റെ ഇരയെന്ന് പ്രധാനമന്ത്രി മോദി, വോട്ടുകൊള്ള സംബന്ധിച്ച് പുറത്തുവരാനുള്ളത് ഒരു ‘ഹൈഡ്രജൻ ബോംബ് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന എന്നിവയാണ് ഇന്നത്തെ മറ്റു ചില പ്രധാന വാർത്തകൾ.
വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി. പരാതിക്കാരില്‍ ഒരാളായ അഡ്വ.
ഷിന്റേ സെബാസ്റ്റ്യന്റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ആറു പരാതികളാണ് ഡിജിപിയുടെ ഓഫിസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിരിക്കുന്നത്.
ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ടു പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെയും വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് ഷിന്റോ പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കെ.
മുരളീധരന്. ആരും ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല.
രാഹുല്‍ സഭയില്‍ എഴുന്നേറ്റ് നില്ക്കുമ്പോള് ഭരണകക്ഷി അംഗങ്ങള്‍ ചിലപ്പോള്‍ പൂവന്‍കോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും. മുകേഷ് എഴുന്നേറ്റ് നില്ക്കുമ്പോള് യുഡിഎഫിന്റെ ഭാഗത്തുനിന്നും അത് ഉണ്ടാകും.
ശശീന്ദ്രന് എഴുന്നേറ്റ് നില്ക്കുമ്പോള് പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങള്‍ അല്ലാതെ മറ്റൊരു അനിഷ്ട
സംഭവവും ഉണ്ടാവില്ലെന്നും മുരളീധരൻ പരിഹസിച്ചു. ഇന്ത്യാ സഖ്യത്തിന്റെ ‘വോട്ടവകാശയാത്ര’ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
‘ആറ്റംബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്? ആറ്റംബോംബിനേക്കാൾ വലുത് ഹൈഡ്രജന്‍ ബോംബാണ്.
നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്.
വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്.’– രാഹുൽ ഗാന്ധി പറഞ്ഞു. ഇല്ലാതാക്കപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കോടതി വിധിയെ വിമർശിച്ചാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് യുഎസിലെ ഫെഡറൽ അപ്പീൽ കോടതി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ചില താരിഫുകൾ അസാധുവാക്കിയ വിധി പുറപ്പെടുവിച്ചത്.
ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ സംസാരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]