ബാർസിലോന ∙
യ്ക്കെതിരെയുള്ള ഇസ്രയേൽ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് 20 ബോട്ടുകൾ ബാർസിലോനയിൽനിന്ന് പുറപ്പെട്ടു. മരുന്നും ഭക്ഷണ കിറ്റുകളും നിറച്ച ബോട്ടുകളാണ് ഗാസാ മുനമ്പിലേക്ക് നീങ്ങുന്നത്.
‘ഗ്ലോബൽ സുമുദ് ഫ്ലോറ്റില്ല’യിൽ ഗാസയ്ക്ക് വേണ്ട അത്യാവശ്യ സഹായം എത്തിക്കലാണ് ലക്ഷ്യമിടുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
44 രാജ്യങ്ങളിൽ നിന്നുള്ള 20 ബോട്ടുകളും ഒട്ടേറെ പ്രതിനിധി സംഘങ്ങളും അടങ്ങുന്ന കടൽ യാത്ര ഗാസയിലെ ഇസ്രയേൽ ഉപരോധം കടൽ വഴി തകർക്കുന്നതിനുള്ള ഇതുവരെയുള്ള ഏറ്റവും വലിയ ശ്രമമാണെന്ന് അവകാശപ്പെടുന്നു. ഗാസ മുനമ്പിലേക്കുള്ള യാത്രയിൽ വരും ദിവസങ്ങളിൽ ഇറ്റലിയിലെയും ടുണീഷ്യയിലെയും തുറമുഖങ്ങളിൽനിന്നുള്ള കൂടുതൽ കപ്പലുകൾ അവരോടൊപ്പം ചേരുമെന്ന് സംഘാടകർ പറയുന്നു.
യാത്രയുടെ അവസാന ഘട്ടത്തിൽ ഏകദേശം 70 ബോട്ടുകൾ പങ്കെടുക്കുമെന്ന് ഫ്ലോറ്റില്ല വക്താവ് സെയ്ഫ് അബുകഷെക് മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബർ 14 അല്ലെങ്കിൽ 15 ഓടെ കപ്പലുകൾ ഗാസയിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്, ചരിത്രകാരൻ ക്ലിയോനികി അലക്സോപൗലോ, മനുഷ്യാവകാശ പ്രവർത്തകൻ യാസ്മിൻ അസർ, പരിസ്ഥിതി പ്രവർത്തകൻ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസർ, ശാസ്ത്രജ്ഞൻ കാരൻ മൊയ്നിഹാൻ, ഫിസിസിസ്റ്റ് മരിയ എലേന ദെലിയ തുടങ്ങി ഒട്ടേറെ പ്രമുഖർ ഫ്ലോട്ടിലയിലുണ്ട്.
മാസങ്ങൾക്ക് മുൻപ് ഗാസയിലേക്ക് ഫ്ലോട്ടില്ലയിൽ യാത്ര ചെയ്തതിന് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിനെ ഇസ്രയേൽ നാടുകടത്തിയിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]