പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടിടത്തായി ഉണ്ടായ വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക്. കുളപ്പുള്ളി വാണിയംകുളത്തും ഒറ്റപ്പാലം അമ്പലപ്പാറയിലുമാണ് അപകടങ്ങൾ സംഭവിച്ചത്.
വാണിയംകുളത്ത് രണ്ട് കാറുകളും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഒറ്റപ്പാലം അമ്പലപ്പാറയിൽ വീട് പണി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച വാഹനം മറിഞ്ഞുമാണ് അപകടമുണ്ടായത്.
പാലക്കാട് കുളപ്പുള്ളി പാതയിൽ വാണിയംകുളത്ത് പാതിപ്പാറ വളവിലായിരുന്നു അപകടം. പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്കുകൾ ഗുരുതരമല്ല. വീട് കോൺക്രീറ്റിങ്ങ് പണി കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് ഒറ്റപ്പാലം അമ്പലപ്പാറയിൽ വച്ച് മറിഞ്ഞത്.
ജാർഖണ്ഡ് സ്വദേശികളായ അനിൽ(22), ആനന്ദ്(28), രൂപേഷ്(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]