ന്യൂഡൽഹി∙ ഓയിൽ മാർക്കറ്റിങ് കമ്പനികൾ
വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 51.50 രൂപയാണ് കുറച്ചത്.
പുതുക്കിയ വില സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി.
എന്നാൽ, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ജൂലൈ ഒന്നിന് 58.50 രൂപ കുറച്ചതിനു പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഇന്ധന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില 33.50 രൂപയും കുറച്ചു.
നേരത്തേ, ജൂണിൽ 24 രൂപയും ഏപ്രിലിൽ 41 രൂപയും ഫെബ്രുവരിയിൽ 7 രൂപയും വില കുറച്ചിരുന്നു. എന്നാൽ, മാർച്ചിൽ സിലിണ്ടറുകളുടെ വില ഏകദേശം 6 രൂപ വർധിപ്പിക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]