മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ ട്വന്റിഫോർ. എന്റെ കുടുംബം വയനാടിന് ഒപ്പം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ഫ്ളവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലൻ. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് ഗോകുലം ഗോപാലൻ പ്രഖ്യാപിച്ചു.
ട്വന്റിഫോർ കണക്ടിന്റെ ഭാഗമായി തൊഴിൽ രഹിതരായ 30 പേർക്ക് ജോലി വാഗ്ദാനം ചെയ്ത് ഗോകുലം ഗോപാലൻ. ആരുമില്ലാത്ത പത്ത് പേരെ ഏറ്റെടുക്കുമെന്ന് ഗോകുലം ഗോപാലൻ അറിയിച്ചു. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലെത്തി പ്രധാനമന്ത്രി താലോലിച്ച നൈസ മോളുടെ വിദ്യാഭ്യാസ ചെലവ് നടൻ വിനോദ് കോവൂർ ഏറ്റെടുത്തു. ട്വന്റിഫോർ പ്രേക്ഷകരുടെ വയനാട് ജില്ലാ സമ്മേളനത്തിലായിരുന്നു നടന്റെ പ്രഖ്യാപനം.
പരിപാടിയിൽ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഇന്ത്യൻ ആർമി, കേരള പൊലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു.
Story Highlights : Gokulam Gopalan will give houses to 25 families who lost their homes in Wayanad landslides
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]