
ദില്ലി: ഹരിയാനയിൽ ബീഫ് കഴിച്ചുവെന്നാരോപിച്ച് ബിഹാർ സ്വദേശിയായ തൊഴിലാളിയെ ഒരുസംഘം മർദ്ദിച്ച് കൊലപ്പെടുത്തി. ചർഖി ദാദ്രിയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് ഗോസംരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്ത്, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. ബീഹാറിൽ നിന്ന് ഹരിയാനയിലെത്തിയ സാബിർ മാലിക് ബീഫ് കഴിച്ചതായി പ്രതികൾ സംശയിച്ചതായും തുടർന്ന് കൊലപ്പെടുത്താൻ പദ്ധതിയിട്ടതായും പൊലീസ് പറഞ്ഞു.
Read More….
ഓഗസ്റ്റ് 27 ന് മാലിക്കിനെയും മറ്റൊരു തൊഴിലാളിയെയും കടയിലേക്ക് വിളിച്ചുവരുത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗുരുതരമായി പരിക്കേറ്റ മാലിക് മരിച്ചു. സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]