എല്ലാ വിവാദങ്ങളെ കുറിച്ചും എഴുതും തുറന്നു എഴുതാൻ ഇ.പി ജയരാജൻ. ആത്മകഥ എഴുത്തിലാണ് നേതാവ് ഇപ്പോൾ. എഴുത്ത് പുരോഗമിക്കുന്നുവെന്ന് ഇ പി ജയരാജൻ ട്വന്റി ഫോറിനോട് പ്രതികരിച്ചു. പ്രതികരണങ്ങൾ എല്ലാം ആത്മകഥയിൽ ഉണ്ടാകുമെന്നും ഇ പി ജയരാജന്റെ നിലപാട്.
ഇപ്പോൾ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപി ജയരജനെ പാർട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കൺവീനർ. സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതിൽ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ ഈ പ്രതികരണമാണ് ഇ.പി ജയരാജന്റെ സ്ഥാനം തെറുപ്പിച്ചത്. നടപടിക്ക് പിന്നാലെ പിന്നാലെ ചിന്ത ഫ്ലാറ്റിലെ മുറിയൊഴിഞ്ഞു ഇന്ന് രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ഇ.പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ സ്ഥാനത്ത് നിന്നും നീക്കിയത്. സിപിഐഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നടപടി.
Story Highlights : EP Jayarajan set to write Autobiography
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]