
ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തില്‍ ഒരു ജ്യൂസ് നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നുള്ളൊരു ദൃശ്യം ഇപ്പോള്‍ വൈറലാകുന്നത്. മാമ്പഴ ജ്യൂസ് തയ്യാറാക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വൈറലാകുന്നത്.
മഞ്ഞ നിറത്തിലുളള പാനീയത്തിലേക്ക് ഓറഞ്ചും ചുവപ്പും നിറത്തിലുള്ള ഫുഡ് കളറുകളും ബക്കറ്റില്‍ നിറച്ച മാങ്ങ പൾപ്പും ഉള്‍പ്പടെയുള്ള ചില പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തയ്യാറാക്കിയ പാനീയം പ്ലാസ്റ്റിക് പേപ്പർ കൊണ്ട് നിർമ്മിച്ച കുപ്പികളിലേക്ക് നിറക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള കളറും മറ്റ് പദാര്‍ത്ഥങ്ങളും ചേര്‍ത്താണോ ഇവ തയ്യാറാക്കുന്നത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഇനി ഇത് വാങ്ങില്ലെന്നും ചിലര്‍ കമന്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]