
ലോര്‍ഡ്സ്:ഒന്നാം ഇന്നിംഗ്സിന് പിന്നാലെ ശ്രീലങ്കക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ട് 251 റണ്‍സിന് ഓള് ഔട്ടായപ്പോൾ 103 റണ്‍സടിച്ച റൂട്ട് കരിയറിലെ 34-ാം ടെസ്റ്റ് സെഞ്ചുറിയാണ് കുറിച്ചത്. ഇതോടെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ ജോ റൂട്ട്, സുനിൽ ഗവാസ്കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധന, യൂനിസ് ഖാന് എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി.
ടെസ്റ്റ് സെഞ്ചുറികളില്‍ സച്ചിന് ടെന്‍ഡുല്‍ക്കർ(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗാക്കര(38), രാഹുല്‍ ദ്രാവിഡ്(36) എന്നിവർ മാത്രമാണ് ഇനി ജോ റൂട്ടിന് മുന്നിലുള്ളത്.ലോര്‍ഡ്സ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ നാലാമത്തെ മാത്രം ബാറ്റാണ് ജോ റൂട്ട്.വെസ്റ്റ് ഇന്‍ഡീസിന്റെ ജോര്‍ജ് ഹെഡ്ലി, ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവര്‍ മാത്രമാണ് റൂട്ടിന് മുമ്പ് ലോര്‍ഡ്സില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ബാറ്റര്‍മാര്‍.
ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും റൂട്ട് സെഞ്ചുറി നേടുന്ന ആദ്യ ടെസ്റ്റാണിത്. രണ്ടാം ഇന്നിംഗ്സില്‍ 111 പന്തില്‍ സെഞ്ചുറി നേടിയ റൂട്ട് കരിയറിലെ ഏറ്റവും അതിവേഗ ടെസ്റ്റ് സെഞ്ചുറിയും നേടി.111 പന്തിലാണ് റൂട്ട് സെഞ്ചുറിയിലെത്തിയത്. ന്യൂസിലന്‍ഡിനെതിരെ 116 പന്തില്‍ സെഞ്ചുറി നേടിയതായിരുന്നു ഇതിന് മുമ്പത്തെ റൂട്ടിന്റെ അതിവേഗ സെഞ്ചുറി.ലോര്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റററെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തമാക്കി.
2015 റണ്‍സ് നേടിയിട്ടുള്ള ഗ്രഹാം ഗൂച്ചിനെയാണ് 2022 റണ്‍സുമായി റൂട്ട് പിന്നിലാക്കിയത്. ലോര്‍ഡ്സില്‍ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ റൂട്ട് ഈ വേദിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരവുമായി.ഇന്നലത്തെ സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റില്‍ റൂട്ട് 50 സെഞ്ചുറികളും തികച്ചു. ടെസ്റ്റില്‍ 34ഉം ഏകദിനത്തില്‍ 16ഉം സെഞ്ചുറികളാണ് റൂട്ടിന്റെ പേരിലുള്ളത്.
𝗧𝗵𝗲 moment.
Joe Root goes above Sir Alastair Cook to score the most Test hundreds for England 🐐
— England Cricket (@englandcricket)
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ 493 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 53-2 എന്ന നിലയില്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ്. 23 റണ്‍സോടെ ദിമുത് കരുണരത്നെയും മൂന്ന് റണ്‍സോടെ പ്രഭാത് ജയസൂര്യയുമാണ് ക്രീസില്‍. 13 റണ്‍സെടുത്ത നിഷാൻ മധുഷ്കയും 14 റണ്‍സെടുത്ത പാതും നിസങ്കയും ആണ് പുറത്തായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]