
ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ഭർത്താവ് പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു, ഒടുവിൽ പോലീസിന്റെ പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് പിടിയിൽ. സംഭവ സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ക്രഷർ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി.
കൊല്ലം വെളിനല്ലൂർ സ്വദേശി ഷിഹാബുദ്ദീനെയാണ് (45) കഴിഞ്ഞ ദിവസം കുത്തിക്കൊലപ്പെടുത്തിയത്. മുജീബിന്റെ ഭാര്യയുമായുള്ള ഷിഹാബുദ്ദീന്റെ അടുപ്പത്തെച്ചൊല്ലി തർക്കം നില നിന്നിരുന്നു.
അതിന്റെ തുടർച്ചയായിട്ടാണ് കൊലപാതകമെന്നുമാണ് പള്ളിക്കൽ പോലീസ് പറയുന്നത്. കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]