
ആന്റണി വര്‍ഗീസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് കൊണ്ടല്‍. ആന്റണി വര്‍ഗീസിന്റെ കൊണ്ടലിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഗാനം ആലപിച്ചിരിക്കുന്നതും ആന്റണി വര്‍ഗീസാണ്. വിനായക് ശശികുമാര്‍ വരികള്‍ എഴുതിയപ്പോള്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സാം സി എസ്സാണ്.
ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് അജിത് മാമ്പള്ളി ആണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നതാണ് ആന്റണി വര്‍ഗീസ് നായകനാകുന്ന കൊണ്ടല്‍. കൊണ്ടലിന്റെ പ്രധാന ഒരു ഹൈലൈറ്റെന്ന് പറയുന്നത് കടലിൽ വെച്ച് ചിത്രീകരിച്ചആക്ഷൻ രംഗങ്ങള്‍ ആണ്. സെപ്റ്റംബറില്‍ ഓണം റിലീസായിട്ടാണ് കൊണ്ടല്‍ സിനിമ പ്രദര്‍ശനത്തിനെത്തുക.
ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസാണ് കൊണ്ടലിന്റെ ബാനര്‍. ആര്‍ഡിഎക്സ് എന്ന വമ്പൻ ഹിറ്റിന് ശേഷം സോഫിയ പോള്‍ നിര്‍മിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആന്റണി വർഗീസിനൊപ്പം കന്നഡയില്‍ നിന്നുള്ള താരം രാജ് ബി ഷെട്ടിക്ക് പുറമേ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന് ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്, പി എന്‍ സണ്ണി, സിറാജുദ്ദീന് നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലി, രാഹുല്‍ രാജഗോപാല്‍, അഫ്സല് പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്മ കുമാരി എന്നിവരും കൊണ്ടലില്‍ ഉണ്ട്. പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഛായാഗ്രഹണം ദീപക് ഡി മേനോൻ. കലാസംവിധാനം അരുൺ കൃഷ്ണ നിര്‍വഹിച്ച ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിസാർ റഹ്മത്, മേക്കപ്പ്അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി എന്നിവരുമാണ്.