“എങ്ങോട്ടും ഒളിച്ചോടി പോയിട്ടില്ല! മാറി നിന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്”; വിവാദങ്ങളിൽ പ്രതികരണവുമായി മോഹൻലാൽ
തിരുവനന്തപുരം : വിവാദങ്ങളിൽ പ്രതികരണവുമായി മോഹൻലാൽ. രാജിക്ക് ശേഷം ഇതാദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. അത് എല്ലാ മേഖലയിലും വരണം. ഹേമ കമ്മിറ്റിക്ക് താനും മൊഴി നൽകിയിട്ടുണ്ടെന്നും കൂട്ടരാജി ഒരുമിച്ചെടുത്ത തീരുമാനമാണെന്നും മോഹൻലാൽ പറഞ്ഞു.
അമ്മ എന്നത് ഒരു ട്രേഡ് യൂണിയൻ സംഘടനയല്ല. അഭിനേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവർക്കൊപ്പം താങ്ങായി നിൽക്കാനാണ് സംഘടന ഉണ്ടാക്കിയത്. എന്തിനും ഏതിനും അമ്മയെ കുറപ്പെടുത്തുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് കൂടുതൽ ശരങ്ങൾ വന്നത് എന്നിലേക്കും സംഘടനാ ഭാരവാഹികളിലേക്കുമാണ്. മുതിർന്ന താരങ്ങളുമായി ആലോചിച്ചാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും മോഹൻലാൽ പറഞ്ഞു. .
കേരളത്തിലും പുറത്തും വലിയ ചർച്ചയായ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷവും നടന്മാർക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും മോഹൻലാൽ പ്രതികരിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. സഹതാരങ്ങൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അമ്മ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവയ്ക്കുകയും ഭരണസമതി പിരിച്ചുവിടുകയും ചെയ്തിരുന്നു. മമ്മൂട്ടി ഉൾപ്പടെയുള്ള മുതിർന്ന താരങ്ങളോട് സംസാരിച്ച ശേഷമായിരുന്നു രാജി തീരുമാനം.
കേരളാ ക്രിക്കറ്റിന്റെ ലോഞ്ചിങ്ങ് ചടങ്ങിനെത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]