സ്വന്തം ലേഖകൻ
മണർകാട്: വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ അജ്റുദ്ദീൻ (26) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9:30 മണിയോടെ വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിന്റെ പൂട്ടിയിട്ടിരുന്ന മുൻവശത്തെ ഡോറിന്റെ ഗ്ലാസ് കയ്യിൽ കരുതിയിരുന്ന കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു.
ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന മാനേജർ ഒച്ച വച്ചതിനെ തുടർന്ന് ഇയാൾ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. പൂട്ടിയിട്ടിരുന്ന ബാങ്കിനുള്ളിൽ ആരും ഉണ്ടാവില്ല എന്ന് കരുതിയാണ് ഇയാൾ മോഷണത്തിന് ശ്രമിച്ചത്. എന്നാൽ മാനേജർ ബാങ്കിന്റെ മുൻവശ ഡോർ അകത്തുനിന്ന് പൂട്ടി ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
മാനേജരുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് പി. ആർ,എസ്.ഐ മാരായ ഷിബു വർഗീസ്, നാടരാജൻ ചെട്ടിയാർ, സി.പി.ഓ മാരായ തോമസ് രാജു, ജിജോ തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.
The post വടവാതൂർ എസ്.ബി.ഐ ബാങ്കിൽ അതിക്രമിച്ചു കയറി മോഷണ ശ്രമം; അന്യസംസ്ഥാന സ്വദേശി പിടിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]