
താനൂർ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വഴി യു.ഡി.ഐ.ഡി. കാർഡ് ലഭ്യമാക്കുന്നതിനുള്ള പരിശീലനം താനൂർ ബി.ആർ.സി.യിൽ നടന്നു.
സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി. താനൂരിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്.
ബി.ആർ.സി. ട്രെയിനർ സരിത കെ.കെ.
സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബി.പി.സി. ഇൻചാർജ് റിയോൺ ആൻ്റണി എൻ.
അധ്യക്ഷത വഹിച്ചു. താനൂർ എ.ഇ.ഒ.
ശ്രീജ പി.വി. പരിശീലനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് യു.ഡി.ഐ.ഡി. കാർഡ് ലഭ്യമാക്കാൻ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സജ്ജരാക്കുക എന്നതാണ് ഈ പരിശീലനത്തിൻ്റെ പ്രധാന ലക്ഷ്യം.
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ മുഫീദ്, ഷൈനി, സി.ആർ.സി.സി. കൃഷ്ണനുണ്ണി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
എസ്.ഇ. സിതാര പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]