
പലതരം മൃഗങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഓരോന്നിനും വ്യത്യസ്തമായ സ്വഭാവ രീതികളും ഗുണങ്ങളുമുണ്ട്.
മൃഗങ്ങളെ വീട്ടിൽ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള കാര്യമാണ്. ചിലർ മനുഷ്യരുമായി വളരെ പെട്ടെന്ന് കൂട്ടാകുന്നു.
അത്തരത്തിൽ ഒരു കൂട്ട് ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ മൃഗങ്ങളെ വളർത്തൂ. നായ വിശ്വസ്തമായ കൂടെ കൂട്ടാൻ കഴിയുന്ന മൃഗങ്ങളാണ് നായ്ക്കൾ.
ഒരിക്കൽ അടുത്ത് കഴിഞ്ഞാൽ പിന്നെ സ്വന്തം ജീവൻ പോലും നോക്കാതെ കൂടെയുള്ളവരെ സംരക്ഷിക്കാൻ അവ തയാറാണ്. പലതരം ഇനത്തിലാണ് നായ്ക്കളുള്ളത്.
സ്വന്തം ഉടമസ്ഥർക്കൊപ്പം എവിടെയും പോകാനും കളിക്കാനും അവ ഇഷ്ടപ്പെടുന്നു. പൂച്ച എപ്പോഴും സ്വതന്ത്രമായി നടക്കാൻ ആഗ്രഹിക്കുന്നവരാണ് പൂച്ചകൾ.
എന്നാൽ നായ്ക്കളെ പോലെ തന്നെ സ്നേഹമുള്ള മൃഗമാണ് പൂച്ചയും. അവയുമായി സ്നേഹം പങ്കിടുന്ന ആളുകളോടൊപ്പം സമയം ചിവഴിക്കാൻ പൂച്ചകൾ ഇഷ്ടപ്പെടുന്നു.
ഒരുതവണ ഭക്ഷണം കൊടുത്താൽ പിന്നെ അവ നിങ്ങളെ വിട്ടുപോവുകയേയില്ല. ഗിനിപ്പന്നി വളരെ ശാന്ത സ്വഭാവമുള്ളവരാണ് ഇവർ.
വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കുന്ന മൃഗമാണിത്. ഇവ മനുഷ്യരുമായി കൂടുതൽ ഇണങ്ങാൻ ആഗ്രഹിക്കുന്നു.
മുയൽ മനുഷ്യരുമായി ഏറെ സഹകരിക്കുന്ന മൃഗമാണ് മുയലുകൾ. വീടിന് പുറത്തും അകത്തും അവ ഒരുപോലെ തന്നെയാണ്.
കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള മൃഗമാണ് മുയലുകൾ. തത്ത നായ്ക്കളെയും പൂച്ചയേയും പോലെ പക്ഷികളെയും വീട്ടിൽ വളർത്താറുണ്ട്.
മനുഷ്യരുമായി ഇണങ്ങുന്ന സ്വഭാവമാണ് തത്തകൾക്കുമുള്ളത്. അവ ഉടമസ്ഥരുമായി നല്ല സൗഹൃദം നിലനിർത്തുന്നു.
ഒരിക്കൽ പരിചയമായാൽ പിന്നീട് നിങ്ങളുടെ ശബ്ദത്തിലൂടെയും സാന്നിധ്യത്തിലൂടെയും അവ നിങ്ങളെ തിരിച്ചറിയും. കുതിര മനുഷ്യരുമായി സൗഹൃദബന്ധം പുലർത്തുന്നവരാണ് കുതിരകൾ.
ഒരിക്കൽ ഇണങ്ങി കഴിഞ്ഞാൽ അവ നിങ്ങളോട് എന്നും സ്നേഹത്തോടെ പെരുമാറുകയും തിരിച്ചറിയുകയും ചെയ്യുന്നു. ആന ആനകൾക്ക് ബുദ്ധി കൂടുതലാണ്.
മനുഷ്യരുമായി കൂടുതൽ ഇണങ്ങാൻ ആഗ്രഹിക്കുന്ന മൃഗമാണ് ആന. മനുഷ്യരോട് സമ്പർക്കം പുലർത്തുകയും അതിലൂടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]