
വാഷിങ്ടൻ∙ വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ്
ഒപ്പിട്ടു. ഓഗസ്റ്റ് 7 മുതൽ ഉത്തരവ് പ്രാബല്യത്തിൽവരും.
10% മുതൽ 41%വരെ അധിക തീരുവ ചുമത്താനാണ് നീക്കം. യൂറോപ്യൻ യൂണിയൻ അടക്കം 68 രാജ്യങ്ങളെ ഇത് ബാധിക്കും.
ഏറ്റവും ഉയർന്ന തീരുവ സിറിയയ്ക്കാണ്–41%. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% തീരുവയും അതിനുമേൽ പിഴയും ഏർപ്പെടുത്തി.
തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ
ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി.
വ്യാപാരചർച്ചകളിൽ അന്തിമധാരണയാകാത്ത സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരെ അധികതീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ് വിലക്ക് ലംഘിച്ചു റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതു ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു.
കാര്യങ്ങൾ ശരിയായ ദിശയിലല്ല പോകുന്നതെന്നും അതിനാലാണു നടപടിയെന്നും ട്രംപ് സമൂഹമാധ്യമത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ–യുഎസ് ചർച്ച അഞ്ചുവട്ടം കഴിഞ്ഞിരുന്നു.
അടുത്ത ചർച്ച ഓഗസ്റ്റ് മധ്യത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. ഒക്ടോബറോടെ അന്തിമ കരാറിലെത്താനാകുമെന്ന പ്രതീക്ഷകൾക്കിടെ, ട്രംപ് കടുത്ത നടപടികളിലേക്കു പോകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചില്ല.
മാറിയ സാഹചര്യം വിലയിരുത്തിയശേഷം ചർച്ചകൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]