
മുംബൈ∙ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളിൽ മന്ത്രി മണിക്റാവു കൊക്കാട്ടെ മൊബൈലിൽ റമ്മി ഗെയിം കളിച്ചത്തുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ അദ്ദേഹത്തെ കൃഷി വകുപ്പിൽ നിന്ന് കായിക യുവജനക്ഷേമ വകുപ്പിലേക്ക് മാറ്റി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
മന്ത്രി മൊബൈലിൽ ഗെയിം കളിക്കുന്ന വിഡിയോ
എംഎൽഎ രോഹിത് പവാർ പുറത്തുവിട്ടിരുന്നു.
മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാൻ സമയം കിട്ടുന്നതെന്ന് രോഹിത് പവാർ ആരോപിച്ചിരുന്നു. എക്സിലാണ് രോഹിത് പവാർ വിഡിയോ പങ്കുവച്ചത്.
പിന്നാലെ വിവാദമാകുകയായിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @RRPSpeaks എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]