
വയനാടിന് കൈത്താങ്ങായി രശ്മികയും ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവന നൽകി നടി രശ്മിക മന്ദാന കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവന നൽകി രശ്മിക മന്ദാന. കേരളത്തില്‍ ഒട്ടേറെ ആരാധകരുള്ള അന്യഭാഷാ നടിയാണ് രശ്മിക മന്ദാന.
കഴിഞ്ഞ ദിവസം, ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് രശ്മിക മന്ദാന തൻ്റെ ദുഃഖം പ്രകടിപ്പിച്ചത്. അതിനു മുൻപായി, തമിഴ് സൂപ്പർതാരം വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്കി മുന്നോട്ട് വന്നിരുന്നു.
ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദന അറിയിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂര്യ, ജ്യോതിക, കാർത്തി എന്നിവർ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത ചില താരങ്ങളാണ്.
സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ സംഭാവന നല്കി. വയനാട്ടിലെ ജനങ്ങളുടെ ദുരിതം കണ്ട് തൻ്റെ ഹൃദയം തകർന്നതായി ജൂലൈ 31ന് ഇട്ട
‘എക്സ്’ പോസ്റ്റില്‍ സൂര്യ കുറിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]