
തിരുവനന്തപുരം: ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള ലോട്ടറിയുടെ മൺസൂൺ ബമ്പർ നറുക്കെടുത്തു കഴിഞ്ഞു. MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. മൂവാറ്റുപുഴയിലെ ശ്യാം ശശി എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ആരാകും ആ ഭാഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ഈ അവസരത്തിൽ പത്ത് കോടി അടിക്കുന്ന ഭാഗ്യശാലിയ്ക്ക് എത്ര രൂപയാകും കയ്യിൽ കിട്ടുക എന്നതാണ് ഓരോരുത്തരുടെയും സംശയം. അതെങ്ങനെയാണ് എന്ന് നോക്കാം.
പത്ത് കോടി, ഏജൻസി കമ്മീഷനും ടാക്സും
ലോട്ടറി അടിക്കുന്ന സമ്മാനത്തുകയിൽ നിന്നും ഏജൻസി കമ്മീഷനും ടാക്സും പോയിട്ടുള്ള തുക ആണ് ഭാഗ്യശാലിയ്ക്ക് ലഭിക്കുക. സമ്മാനത്തുകയിൽ നിന്നും 12 ശതമാനം തുകയാണ് ഏജന്റിന് നല്‍കുക. ബംബർ സമ്മാനമാണെങ്കിൽ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. അങ്ങനെ എങ്കിൽ പത്ത് കോടിയിൽ നികുതിയും ഏജന്റ് കമ്മീഷനും കഴിച്ച് 6 കോടി 16 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക. സമ്മാനത്തുക 10,000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽ ലോട്ടറി വകുപ്പ് 30 ശതമാനം ടിഡിഎസ് കുറച്ചാണ് തുക നൽകുക. 50 ലക്ഷത്തില്‍ മുകളിലാണെങ്കിൽ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നൽകേണ്ടതുണ്ട്.
വിറ്റുവരവ് എത്ര? സർക്കാരിലേക്ക് എത്ര?
മണ്‍സൂണ്‍ ബമ്പറിന്റേതായി ഇത്തവണ 34 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ മുപ്പത്തി മൂന്ന് ലക്ഷത്തി എൺപതിനായിരത്തി തൊള്ളായിരത്തി അറുപത് ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പത്തൊൻപതിനായിരത്തി നാലപത് എണ്ണം ടിക്കറ്റുകൾ ബാക്കിയും വന്നു. 250 രൂപയാണ് ടിക്കറ്റ് വില. ഇതുപ്രകാരം എൺപത്തി നാല് കോടി അൻപത്തി രണ്ട് ലക്ഷത്തി നാൽപതിനായിരം (845,240,000) രൂപയാണ് വിറ്റുവരവ് ഇനത്തിൽ സർക്കാരിന് ലഭിച്ചത്. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് പോകില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]