
‘ചുമതലയേറ്റ ദിവസം തന്നെ കണ്ണൂരിലെത്തിയത് യാദൃച്ഛികം; കൂത്തുപറമ്പ് വെടിവയ്പ്പിനെക്കുറിച്ച് പ്രതികരിക്കാനില്ല’
കണ്ണൂര്‍ ∙ ഡിജിപിയായി ചുമതലയേറ്റ ദിവസം തന്നെ കണ്ണൂരിലെത്തിയത് യാദൃച്ഛികമാണെന്ന് റാവാഡ ചന്ദ്രശേഖർ. ഇന്നു രാവിലെ തിരുവനന്തപുരത്ത് ചുമതലയേറ്റെടുത്ത ശേഷമാണ് അദ്ദേഹം കണ്ണൂരിലെത്തിയത്.
കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.
തലശ്ശേരി എഎസ്പിയായാണ് റാവാഡ ചന്ദ്രശേഖർ ആദ്യം കേരളത്തിലെത്തിയത്.
രണ്ടു ദിവസത്തിനുള്ളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടിവയ്പ്പുണ്ടായി. ഇതെത്തുടർന്ന് റാവാഡയെ സസ്പെൻഡ് ചെയ്തിരുന്നു.
സിപിഎം വിമർശനത്തിനും റാവാഡ ഇരയായി. ദീർഘകാലത്തെ കേന്ദ്ര ഡെപ്യുട്ടേഷനു ശേഷം റാവാഡ ഡിജിപിയായി തിരിച്ചെത്തിയപ്പോൾ മുഖ്യമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് വേദിയായതും കണ്ണൂരാണ്.
കണ്ണൂർ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും ഡിജിപിയും ഉണ്ടായിരുന്നെങ്കിലും ഡിജിപി മുഖ്യമന്ത്രിയെ നേരിൽ കണ്ട് സല്യൂട്ട് നൽകിയത് കൃഷ്ണമേനോൻ വനിതാ കോളജിൽ വച്ചായിരുന്നു.
എഎസ്പിയായും ഡിജിപിയായും കണ്ണൂരിൽ എത്തേണ്ടി വന്നത് യാദൃശ്ചികമാണെന്ന് റാവാഡ ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നിശ്ചയിച്ചിരുന്ന യോഗമാണ് കനത്ത മഴ കാരണം ഇന്നത്തേക്കു മാറ്റിയത്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Facebookൽ നിന്ന് എടുത്തിട്ടുളളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]