
കീം ഫലം പ്രസിദ്ധീകരിച്ചു; മിനു മുനീർ അറസ്റ്റിൽ: പൊലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ– പ്രധാന വാർത്തകൾ
കാത്തിരിപ്പിനൊടുവിൽ കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചതും പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്റെ വാർത്താസമ്മേളനത്തിലെ നാടകീയ രംഗങ്ങളുമാണ് ഇന്ന് പ്രധാന വാർത്തകളിൽ നിറഞ്ഞത്. ഹൈദരാബാദിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണസംഖ്യ ഉയർന്നതും ഡൽഹിയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ലെന്നതും നടനും സംവിധായകനുമായി ബാലചന്ദ്ര മേമോനെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീർ അറസ്റ്റിലായതുമാണ് മറ്റു പ്രധാന വാർത്തകൾ.
പ്രധാന വാർത്തകൾ ചുരുക്കത്തിൽ അറിയാം: കേരള എന്‍ജിനീയറിങ് ആര്കിടെക്ചര് മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം (കീം) 2025 പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂർക്കാട് വട്ടക്കുഴിയിൽ ഹൗസിൽ ജോൺ ഷിനോജിനാണ്(സ്കോർ – 588.5773/600).
പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. വാർത്താ സമ്മേളനത്തിനിടെ, മാധ്യമപ്രവർത്തകനല്ലാത്ത ഒരാൾ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി ചെന്ന് പരാതി ഉന്നയിച്ചു.
പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഉറപ്പു കൊടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യൂറോളജി വിഭാഗത്തില്‍ ലഭ്യമല്ലാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആശുപത്രിയിൽ എത്തിച്ചു.
ഇതോടെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു കരുതുന്നത്. ഹൈദരാബാദില്‍നിന്ന് ഉപകരണങ്ങള്‍ രാവിലെ എത്തിച്ചതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു.
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് ഇന്നലെ മീനു മുനീറിനെ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തിൽ വിട്ടതും.
സർക്കാർ നിർദേശിച്ച പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ഇന്ധന സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച നോട്ടിസുകൾ പതിച്ചു. അധികൃതർ നടപടികളും ആരംഭിച്ചു.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന മിനു മുനീറിന്റെ ചിത്രം ഇത് Facebook//MinuMariamactressൽ നിന്ന് എടുത്തിട്ടുളളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്ന
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]