
കീം 2025 ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് ജോൺ ഷിനോജിന്; ഫാർമസിയിൽ അനഘ അനിലിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കേരള എന്‍ജിനീയറിങ് ആര്കിടെക്ചര് മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം () 2025 ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.
എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂർക്കാട് വട്ടക്കുഴിയിൽ ഹൗസിൽ ജോൺ ഷിനോജിനാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി കൊട്ടാശേരിൽ ഹൗസിൽ ഹരികൃഷ്ണനും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി. പെൺകുട്ടികളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയത് പൊതുറാങ്കിങ്ങിൽ ഒൻപതാം റാങ്ക് നേടിയ കൊല്ലം പെരുംപുഴ നികേതത്തിൽ ബി.ആർ. ദിയ രൂപ്യയാണ്. എസ്സി വിഭാഗത്തിൽ കാസർകോട് നീലേശ്വരത്തെ ഹൃദിൻ എസ് ബിജുവും എസ്ടി വിഭാഗത്തിൽ കോട്ടയം മണർകാട് സ്വദേശി കെ.എസ്.ശബരിനാഥും നേടി. 86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേരാണ് എൻജിനീയറിങ്ങിന് യോഗ്യത നേടിയത്. ഇതിൽ രേഖകൾ പരിശോധിച്ച ശേഷം 67,505 പേരുടെ എന്‍ജിനീയറിങ് റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ബിഫാം പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ആലപ്പുഴ പത്തിയൂർ സാരംഗത്തിൽ അനഘ അനിലിനാണ്. രണ്ടാം റാങ്ക് കോട്ടയം ആർപ്പൂക്കര പുല്ലാട്ട് ഹൗസിൽ ഹൃഷികേശ് ആർ ഷേണോയിയും മൂന്നാം റാങ്ക് മലപ്പുറം എളംകുളം മാടയിൽ ഹൗസിൽ ഫാത്തിമത്ത് സഹറയും നേടി. 27,841 പേര് ഫാര്‍മസി പരീക്ഷയില്‍ യോഗ്യത നേടി. അപേക്ഷയിലെയും അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. 2025 ലെ എഐസിടി കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 14ന് ഉള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ ഡോ. അരുൺ എസ് നായർ, ജോയിന്റ് കമ്മിഷണർ ഡോ. ആർ. മനോജ് എന്നിവരും പങ്കെടുത്തു.
മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് നിരവധി വിദ്യാർഥികൾ ദിവസങ്ങളായി കാത്തിരുന്ന ഫലപ്രഖ്യാപനത്തിന് വഴിതുറന്നത്. സംസ്ഥാന സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് മാർക്ക് നഷ്ടമാകാത്ത വിധം തമിഴ്നാട് മോഡൽ ഏകീകരണമാണ് കേരളത്തിലും നടപ്പാക്കിയത്. കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളെക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഏകീകരണ ഫോർമുല പരിഷ്കരിക്കാൻ തീരുമാനിച്ചത്.
കേരള എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക തയാറാക്കുമ്പോള്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ഏകീകരണം നടത്തുന്നതിന് ബാധകമാക്കുന്ന നിലവിലുള്ള രീതിയും ഏകീകരിച്ച മാര്‍ക്കുകള്‍ കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മുലയും പുനഃപരിശോധിക്കാനാണ് സര്‍ക്കാര്‍ നാലംഗ സമിതിയെ നിയോഗിച്ചത്. പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് (കെമിസ്ട്രി പഠിക്കാത്തവർക്ക്, പകരം പഠിച്ച കംപ്യൂട്ടർ സയൻസ്/ബയോടെക്നോളജി/ ബയോളജി) വിഷയങ്ങൾക്ക് ഓരോ പരീക്ഷാ ബോർഡിലും ലഭിച്ച ഉയർന്ന മാർക്ക് എടുക്കുന്ന രീതിയിലായിരുന്നു ഏകീകരണം. പ്ലസ്ടു മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റ് നില നിശ്ചയിച്ചത്.
ഒരു ബോർഡിലെ ഉയർന്ന മാർക്ക് 95 ആണെങ്കിൽ വിദ്യാർഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ചാൽ അതിനെ നൂറായി പരിഗണിക്കുന്ന രീതിയിലായിരുന്നു ഏകീകരണം. ഇതുവഴി 70 മാർക്ക് 73.68 ആകും. ((70/95)x100=73.68). എൻജിനീയറിങ് റാങ്ക് പട്ടികയ്ക്ക് പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഇങ്ങനെ ഏകീകരിച്ചു. ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലാണ് റാങ്ക് പട്ടികയിൽ പരിഗണിച്ചത്. മൂന്നു വിഷയങ്ങൾക്കുമായി ആകെയുള്ള 300 മാർക്കിൽ മാത്സിന് 150 മാർക്കിന്റെയും ഫിസിക്സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്റ്റേജിലാണ് പരിഗണിച്ചത്.