
യുവതിയുടെ കാറിൽനിന്ന് സ്വർണം നഷ്ടമായെന്ന പരാതിയിൽ അറസ്റ്റ്; കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചതിൽ എസ്പിക്ക് സ്ഥലംമാറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ ശിവഗംഗയിൽ പൊലീസ് സംഭവത്തിൽ എസ്പിക്ക് സ്ഥലംമാറ്റം. ശിവഗംഗ എസ്പി ആഷിഷ് റാവത്തിനെയാണ് സ്ഥലം മാറ്റിയത്. ആഷിഷ് റാവത്തിന് നിലവിൽ മറ്റു ചുമതലകളൊന്നും നൽകിയിട്ടില്ല. രാമനാഥപുരം എസ്പിക്ക് ശിവഗംഗയുടെ അധികച്ചുമതല നൽകി.
ശിവഗംഗ ജില്ലയിൽ മടപ്പുറം ഗ്രാമത്തിലെ അജിത് കുമാർ (27) ആണ് കൊല്ലപ്പെട്ടത്. ക്ഷേത്ര ദർശനം കഴിഞ്ഞുവന്ന യുവതിയുടെ കാറിൽനിന്ന് 9 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിലാണ് തിരുപ്പുവനത്തിനടുത്തുള്ള ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായ അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാൽ ചോദ്യംചെയ്യലിനിടെ അജിത്ത് ബോധരഹിതനായി വീഴുകയും മധുരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് പൊലീസ് പറയുന്നത്. കസ്റ്റഡി മരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചതോടെ 5 പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അജിത്തിന്റെ ശരീരത്തിൽ പത്തിലേറെ പരുക്കുകളുണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.
വിഷയത്തിൽ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ നിരായുധനായ ആളെ എന്തിനാണ് ആക്രമിച്ചതെന്നായിരുന്നു കോടതി ചോദിച്ചത്. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നടന്ന 24 ലോക്കപ്പ് മരണങ്ങളെക്കുറിച്ചുള്ള വിശദീകരണവും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.