റാവാഡ എ.ചന്ദ്രശേഖർ പൊലീസ് മേധാവിയായി സ്ഥാനമേറ്റു, ആദ്യപരിപാടി കണ്ണൂരിൽ മുഖ്യമന്ത്രിക്കൊപ്പം
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റാവാഡ എ.ചന്ദ്രശേഖർ ചുമതലയേറ്റെടുത്തു. എഡിജിപി എച്ച്.വെങ്കിടേഷ് പൊലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി.
സ്ഥാനമേറ്റെടുത്തശേഷം പൊലീസുകാരുടെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പചക്രം അർപിച്ചു. സേനയുടെ അഭിവാദ്യം സ്വീകരിച്ചു.
ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലീസ് മേഖലാതല യോഗത്തിൽ റാവാഡ പങ്കെടുക്കും. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് ഇന്നലെ പടിയിറങ്ങി.
കേന്ദ്ര ഡപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറായിരുന്നു റാവാഡ. 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റാവാഡ ആന്ധ്ര സ്വദേശിയാണ്.
2027 ജൂലൈ ഒന്നു വരെ സർവീസ് ലഭിക്കും. യുപിഎസ്സി കൈമാറിയ ഡിജിപിമാരുടെ ചുരുക്കപ്പട്ടികയിൽ സീനിയോറിറ്റിയിൽ ആദ്യ സ്ഥാനത്തുള്ള റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളിനെ തഴഞ്ഞാണ് സർക്കാർ റാവാഡയെ തീരുമാനിച്ചത്.
പട്ടികയിൽ മൂന്നാമനായ യോഗേഷ് ഗുപ്തയുമായി ഒൗദ്യോഗിക വിഷയങ്ങളിൽ സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. 5 ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട
കൂത്തുപറമ്പിലെ പൊലീസ് വെടിവയ്പിൽ പ്രതിചേർക്കപ്പെട്ട റാവാഡയുടെ നിയമനത്തിനു പാർട്ടിയും പച്ചക്കൊടി കാട്ടിയിരുന്നു.
റാവാഡ മാത്രമല്ല വെടിവയ്പിന് ഉത്തരവാദിയെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഇന്റലിജൻസ് ബ്യൂറോയിൽ 17 വർഷത്തെ സേവനത്തിനു ശേഷമാണ് റാവാഡ കേരളത്തിലേക്കു മടങ്ങിയെത്തുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]