
15 മാസത്തിനുള്ളിൽ 58 ബാല്യവിവാഹങ്ങൾ തടഞ്ഞു: പഞ്ചാബ് മന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചണ്ഡിഗഡ് ∙ 15 മാസത്തിനുള്ളിൽ 58 തടഞ്ഞെന്ന് പഞ്ചാബ് സാമൂഹിക സുരക്ഷാ മന്ത്രി ബൽജീത്ത് കൗർ. 2024 ൽ 42 ബാല്യവിവാഹങ്ങളും 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 16 ബാല്യവിവാഹങ്ങളുമാണ് തടഞ്ഞത്. ‘ബാല്യവിവാഹം, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെൽപ്ലൈൻ നമ്പറിൽ അറിയിച്ചാൽ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കും. ഇരുപത്തിനാലു മണിക്കൂറും ഈ സേവനം ലഭ്യമാണ്. പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമായി വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.’ – ബൽജീത്ത് കൗർ പറഞ്ഞു.
ബാല്യവിവാഹം നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന മാതാപിതാക്കളും വ്യക്തികളും കർശന നിയമ നടപടികൾക്ക് വിധേയരാകും. സംസ്ഥാനത്ത് ബാല്യവിവാഹമെന്ന സാമൂഹിക വിപത്ത് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണെന്നും സർക്കാരിന്റെ ഇടപെടലുകളും ബോധവൽക്കരണ പരിപാടികളും ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock / Photo Spirit എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.