
കാസർകോട്: ബോവിക്കാനം എയുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്.
സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സിൽ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളിൽ പ്രവേശിച്ചല്ല, ജനൽ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കൾ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടർന്നിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല.
മുൻപും ഈ സ്കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്കൂളിന്റെ വാതിൽ തകർക്കാൻ ശ്രമം നടന്നിരുന്നു. പൊലീസിൽ പരാതി നൽകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.
Last Updated Jul 1, 2024, 12:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]