
എറണാകുളം : റൂറൽ ജില്ലയിലെ 34 സ്റ്റേഷനുകളേയും എക്സൈസ്, ഇൻകം ടാക്സ് , റവന്യൂ, ഫോറസ്റ്റ്, ഡോക്ടേഴ്സ് ഇലവൺ, മീഡിയാ ക്ലബ്ബ് തുടങ്ങിയ ടീമുകളേയും പങ്കെടുപ്പിച്ച് 20-20 മാതൃകയിൽ ഡിഐജി കപ്പ് ക്രിക്കറ്റ് മത്സരം നടത്തിയാണ് ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണത്തിന് തുടക്കം കുറിച്ചത്. പൊലീസും പബ്ലിക്കും തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെ ലഹരിയെ തുരത്താം എന്നതായിരുന്നു ലക്ഷ്യം.
ഡിഐജി കപ്പിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കുന്നത്ത്നാടിനെ എട്ട് റൺസിനാണ് പരാജയപ്പെടുത്തിയത്. മാൻ ഓഫ് ദ സീരിയസ് വരാപ്പുഴ സ്റ്റേഷൻ ടീമിലെ വിഷ്ണു കരസ്ഥമാക്കി. മികച്ച ബൗളർ അബ്ബാസ് (കുന്നത്തു നാട് ) മികച്ച ബാറ്റ്സ്മാൻ അമ്പാടി (പുത്തൻകുരിശ്), ഫൈനലിലെ മികച്ച കളിക്കാരൻ അനൂപ് (പുത്തൻ കുരിശ്) എന്നിവരെ തെരഞ്ഞെടുത്തു.
ആലുവ തുരുത്ത് ഗോട്ട് ടർഫിൽ നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദർ ട്രോഫികൾ വിതരണം ചെയ്തു. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു ക്രിക്കറ്റ് കാർണിവെൽ സംഘടിപ്പിച്ചത്.
Last Updated Jun 30, 2024, 1:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]