
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിന്റെ 111-ാംമത് എപ്പിസോഡ് ആണ് ഇന്നത്തേത്.
ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ബിജെപി നേതാക്കൾ മൻ കി ബാത്ത് പരിപാടി കേൾക്കും. കർണാടക യൂണിയൻ ഓഡിറ്റോറിയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, വീരേന്ദ്ര സച്ച്ദേവ, ബൻസുരി സ്വരാജ് എന്നിവർ പരിപാടി കേൾക്കും. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്തിന്റെ പ്രക്ഷേപണം നടത്തുന്നത്.
അതേസമയം നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് മൻ കി ബാത്ത് പുനരാരംഭിക്കുന്നത്. ഫെബ്രുവരി 25-നാണ് മൻ കി ബാത്ത് അവസാനമായി സംപ്രേഷണം ചെയ്തത്. ഇതിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിർത്തിവെച്ചിരുന്നു. 2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് പരിപാടി ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മൻ കി ബാത്ത് വീണ്ടും ആരംഭിക്കുന്ന കാര്യം എക്സിലൂടെ അറിയിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : PM Modi’s ‘Mann Ki Baat’ To Resume Today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]