
നിലമ്പൂരിൽ പോരിന് അൻവറും; റഷ്യയിൽ യുക്രെയ്ന്റെ വ്യോമാക്രമണം–വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ
∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും വെല്ലുവിളിച്ച് പി.വി.അൻവർ പോരിനിറങ്ങിയതും ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുമായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. കഴിഞ്ഞദിവസം രാത്രി അൻവറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തള്ളി വി.ഡി.സതീശൻ രംഗത്തെത്തിയതും വാർത്തയിൽ ഇടംനേടി.
നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രിയുടെ പ്രസംഗവും തലക്കെട്ടുകളിൽ ഇടംപിടിച്ചു. റഷ്യയിൽ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ൻ വൻ ഡ്രോൺ ആക്രമണം നടത്തിയതായിരുന്നു രാജ്യാന്തരതലത്തിലെ പ്രധാന വാർത്ത.
ഇന്നത്തെ പ്രധാന സംഭവങ്ങൾ വായിക്കാം ഒരിക്കൽ കൂടി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മോഹൻ ജോർജ് മത്സരിക്കും.
കേരള കോൺഗ്രസ് മുൻ അംഗമാണ് മോഹൻ ജോർജ്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ എംഎൽഎ പി.വി.അൻവർ പ്രഖ്യാപിച്ചു. പിണറായിസത്തിനെതിരെയാണ് മത്സരമെന്ന് അൻവർ പറഞ്ഞു. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അൻവറുമായി കൂടിക്കാഴ്ച നടത്തിയതിനെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ രംഗത്തെത്തി. കറകളഞ്ഞ വ്യക്തിത്വമാണ് എം.സ്വരാജിന്റേതെന്നും പ്രത്യേക വികാരത്തോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ നാട് സ്വീകരിച്ചതെന്നും എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അൻവർ വഞ്ചിച്ചതാണെന്ന് ഉപതിരഞ്ഞെടുപ്പിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് വൻ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. നാൽപതോളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചെന്നാണ് റിപ്പോർട്ട്. ബംഗ്ലദേശിൽ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം കറൻസി നോട്ടുകളിൽനിന്ന് നീക്കി.
രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്മാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]