
‘അൻവർ വഞ്ചിച്ചു, ചതിയ്ക്ക് ഇരയായി; സ്വരാജ് അഭിമാനത്തോടെ വോട്ട് ചോദിക്കും, ക്ലീൻ ഇമേജ്’
നിലമ്പൂർ ∙ പ്രത്യേക വികാരത്തോടെയാണ് സ്വരാജിന്റെ സ്ഥാനാർഥിത്വത്തെ നാട് സ്വീകരിച്ചിരിക്കുന്നതെന്ന് നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലീനായ ഇമേജ് നിലനിർത്തുന്ന സ്ഥാനാർഥിയാണ് സ്വരാജ്.
കറകളഞ്ഞ വ്യക്തിതമാണ് സ്വരാജിന്റേത്. അതിന്റെ ഭാഗമാണ് മഹാ ജനപങ്കാളിത്തമുള്ള തിരഞ്ഞെടുപ്പ് കൺവെൻഷൻ.
എല്ലാം കൊണ്ടും നല്ല തുടക്കമായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അൻവർ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിനു കാരണം.
നിയമസഭാ പ്രവർത്തനത്തിനിടയ്ക്ക് കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെയാണ് ഓർക്കുന്നത്.
സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കു വഹിച്ച പ്രദേശമാണ് നിലമ്പൂർ. അഭിമാനത്തോടെ വോട്ട് ചോദിക്കാൻ സ്വരാജിന് കഴിയും.
നമ്മൾ ഒരു ചതിയ്ക്ക് ഇരയായാണ് ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏതെങ്കിലും തരത്തിൽ ആശങ്കപെടുന്ന മുന്നണിയല്ല എൽഡിഎഫ്.
തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് എൽഡിഎഫിന് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്യങ്ങൾ കൃത്യമായി എൽഡിഎഫ് നിർവഹിക്കുന്നു എന്നതാണ് ജനങ്ങളുടെ അനുഭവം.
എന്തെങ്കിലും ചില വാഗ്ദാനങ്ങൾ നൽകുക, പിന്നീട് അവ മറക്കുക എന്ന രീതി എൽഡിഎഫിന് ഇല്ല. അനുഭവത്തിലൂടെ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ പിന്താങ്ങിയവർക്ക് പുറമെ മറ്റൊരു വിഭാഗം കൂടി ഇവരാണ് ശരിയെന്നു പറഞ്ഞ് എൽഡിഎഫിനെ പിന്താങ്ങുകയാണ്. കേരളത്തിനി കിട്ടിയ സൽപേരുകളിൽ ഏറ്റവും പ്രധാനപ്പെട്ട
ഒന്നാണ് കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നത്. ഈ പേര് എൽഡിഎഫിനു നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]