
മുംബൈ: നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ ഹൊറർ ഡ്രാമ വെബ് സീരീസായ സ്ട്രേഞ്ചർ തിങ്സിന്റെ അഞ്ചാം സീസണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ടീസറാണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
രണ്ട് വോളിയമായും, ഫിനാലെ സിംഗിള്‍ എപ്പിസോഡ് ആയിട്ടും ആയിരിക്കും പുറത്തുവരുക എന്നാണ് ടീസര്‍ നല്കുന്ന സൂചന. ഡഫര്‍ ബ്രദേഴ്സ് ആണ് ഈ സീരിസിന്റെ ശില്‍പ്പികള്‍.
നെറ്റ്ഫ്ലിക്സിന്റെ പരമ്പരയുടെ അവസാന സീസണ് ആണ് സ്ട്രേഞ്ചർ തിങ്സിന്റെ അഞ്ചാം സീസണ്.ഷോയുടെ ആരാധകർക്ക് നവംബർ മുതൽ ഡിസംബർ വരെ ഇത് കാണാൻ കഴിയും. ആദ്യ വോളിയം നവംബർ 27 ന് രാവിലെ 5.30 ന് ഇന്ത്യയിൽ സംപ്രേഷണം ചെയ്യും, തുടർന്ന് രണ്ടാം വാല്യം ഡിസംബർ 26 ന് രാവിലെ 5.30 ന് ഇന്ത്യയിൽ സംപ്രേഷണം ചെയ്യും.
ഫൈനല്‍ എപ്പിസോഡ് 2026 ജനുവരി 1 ന് രാവിലെ 5.30 ന് ഇന്ത്യയിൽ സംപ്രേഷണം ചെയ്യും. പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല.
സ്ട്രേഞ്ചർ തിംഗ്സ് ഇതിഹാസ പരമ്പരയുടെ അവസാനത്തിനായി തയ്യാറാകൂ. ലോകമെമ്പാടും ഒരേസമയം റിലീസ് ചെയ്യുന്നതിനാൽ, നിങ്ങളുടെ പ്രാദേശിക സമയമേഖലയെ അടിസ്ഥാനമാക്കി തീയതി വ്യത്യാസപ്പെടാം.എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് പുതിയ പ്രൊമോ പങ്കുവെച്ചത്.
നെറ്റ്ഫ്ലിക്സിന്റെ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ടിവി ഷോയായി സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4, വോളിയം 1 എന്നാണ് നെറ്റ്ഫ്ലിക്സ് തന്നെ മുന്‍പ് പുറത്തുവിട്ട
കണക്കുകള്‍ പറയുന്നത്. 1980 കാലഘട്ടത്തിലെ യുഎസിലെ ഇന്ത്യാന സംസ്ഥാനത്തെ ഹോക്കിൻസ് എന്ന സാങ്കല്‍പ്പിക ടൗണ്‍ഷിപ്പില്‍ നടക്കുന്ന വിചിത്ര സംഭവങ്ങളാണ് ഈ സീരിസിന്റെ അടിസ്ഥാനം.
ഇലവൻ (മില്ലി ബോബി ബ്രൗൺ) എന്ന സൂപ്പര്‍ പവറുകള്‍ ഉള്ള കൗമരക്കാരിയും അവളുടെ കൂട്ടുകാരും, ഒപ്പം ഹോക്കിൻസിന് അപ്സൈഡ് ഡൗണായി നില്ക്കുന്ന ഹോക്കിന്സിന്റെ ആധോലോകത്ത് നിന്നും വരുന്ന വിചിത്ര ജീവികളും തമ്മിലുള്ള യുദ്ധമാണ് ഈ സീരിസിന്റെ പ്രമേയം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]