
പർപ്പിൾ ക്യാബേജ് പ്രിയരാണോ നിങ്ങൾ ? അറിയാം ആരോഗ്യഗുണങ്ങൾ.
പർപ്പിൾ ക്യാബേജ് പ്രിയരാണോ നിങ്ങൾ ? അറിയാം ആരോഗ്യഗുണങ്ങൾ
പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ ക്യാബേജ്. കലോറി കുറവാണെന്നത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് പർപ്പിൾ ക്യാബേജ്.
ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ സി, കെ, എ, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവയും പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്.
പോഷകങ്ങൾ നിറഞ്ഞ പർപ്പിൾ ക്യാബേജിൽ ആന്റിഓക്സിഡന്റുകളും അവശ്യ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം സന്തുലിതമാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
പർപ്പിൾ ക്യാബേജിൽ വിറ്റാമിൻ സി, കെ, കാൽസ്യം, എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പർപ്പിൾ ക്യാബേജിലെ ഡയറ്ററി ഫൈബർ നല്ല കൊളസ്ട്രോൾ കൂട്ടുകയും മോശം കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് പർപ്പിൾ കാബേജ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും.
വിറ്റാമിൻ സി ധാരാളം അടങ്ങിയ പച്ചക്കറിയായതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. പർപ്പിൾ കാബേജിലെ ഫൈബർ സാന്നിധ്യം ദഹനത്തെ മെച്ചപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]