
‘ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്; യുദ്ധവിമാനം തകർന്നെന്ന വെളിപ്പടുത്തലിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം’
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നെന്നു സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാന് സൂചന നൽകിയതിന് പിന്നാലെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇന്ത്യയുടെ പ്രതിരോധ സന്നാഹത്തിന്റെ സമഗ്രമായ പരിശോധന സ്വതന്ത്ര വിദഗ്ധ സമിതി വഴി നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ഖർഗെ പറഞ്ഞു.
സിംഗപ്പൂരിൽ ഒരു അഭിമുഖത്തിൽ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാന് നടത്തിയ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രധാനപ്പെട്ട
ചോദ്യങ്ങൾ ചോദിക്കാനുണ്ട്. പാർലമെന്റിന്റെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുച്ചേർത്താൽ മാത്രമേ അതിന് സാധിക്കൂ.
യുദ്ധത്തിന്റെ മൂടൽ മഞ്ഞ് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാർ സ്വന്തം ജീവൻ പണയപ്പെടുത്തി ശത്രുവിനെതിരെ പോരാടി, ചില തിരിച്ചടികൾ ഉണ്ടായെങ്കിലും നമ്മുടെ പൈലറ്റുമാർ സുരക്ഷിതരാണ്.
ഷാംഗ്രില ഡയലോഗിൽ പങ്കെടുക്കാൻ സിംഗപ്പൂരിലെത്തിയ അനിൽ ചൗഹാൻ വാർത്താ ഏജൻസികൾക്കു നൽകിയ അഭിമുഖങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട
കാര്യങ്ങൾ പങ്കുവച്ചത്. ‘ജെറ്റ് വീണുവെന്നതല്ല, എന്തുകൊണ്ട് വീണു, എന്തു പിഴവാണു സംഭവിച്ചത് എന്നതാണു പ്രധാനം, എണ്ണം പ്രധാനമല്ല’ –ബ്ലൂംബർഗ് ടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ യുദ്ധവിമാനങ്ങൾ തകർന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരും സൈനിക ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. യുദ്ധവിമാനം തകർന്നുവെന്ന് ഇതാദ്യമായാണ് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ സൂചന നൽകുന്നത്.
വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്കു നഷ്ടങ്ങൾ സംഭവിച്ചുവെന്നു റോയിട്ടേഴ്സുമായുള്ള അഭിമുഖത്തിൽ പറഞ്ഞ അദ്ദേഹം വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചു. ‘എന്തുകൊണ്ട് ഈ നഷ്ടം സംഭവിച്ചു, അതിനു ശേഷം എന്തു ചെയ്തു എന്നതാണു പ്രധാനം’ –ജെറ്റുകൾ വെടിവച്ചിട്ടെന്ന പാക്ക് അവകാശവാദത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]